കുവൈത്തിലെ ഇന്ത്യക്കാരുടെ സംഭാവനകളെ പ്രശംസിച്ച് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി

  • 27/01/2023

കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള ഇരു വിഭാഗത്തിനുമുള്ള തീവ്രമായ ആഗ്രഹം വ്യക്തമാക്കി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ മൻസൂർ അൽ ഒട്ടൈബി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യൻ എംബസിയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്  നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

നിരവധി മേഖലകളിലെ നിക്ഷേപത്തിലൂടെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ താത്പര്യമുള്ള രാജ്യങ്ങളില്‍ മുൻപന്തിയില്‍ തന്നെയാണ് കുവൈത്തിന്‍റെ സ്ഥാനം. അടിസ്ഥാന സൗകര്യ വികസനത്തിലും മറ്റ് വികസന പദ്ധതികളിലും ഉള്‍പ്പെടെ ധനസഹായം നൽകിയ സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ടിന്‍റെ സംഭാവനകളെ അദ്ദേഹം പരാമർശിച്ചു. കുവൈത്തില്‍ ഒരു മില്യണില്‍ അധികം ഇന്ത്യക്കാരാണ് ഉള്ളതെന്നും  മൻസൂർ അൽ ഒട്ടൈബി പറഞ്ഞു. സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ കുവൈത്തിന്‍റെ വികസനത്തിനും നവോത്ഥാനത്തിനും ഇന്ത്യക്കാര്‍ കാര്യമായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News