കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ സാധനങ്ങൾക്ക് വില വർധിപ്പിച്ചിട്ടില്ലെന്ന് അറിയിപ്പ്

  • 28/01/2023

കുവൈത്ത് സിറ്റി: വിവിധ ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കണമെന്നുള്ള കമ്പനികളുടെ അഭ്യർത്ഥനകൾ തള്ളിയതായി ഫെഡറേഷൻ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് തലവൻ അലി അൽ ഫഹദ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ തങ്ങളുടെ ഉത്പന്നങ്ങൾ സൊസൈറ്റികൾക്ക് വിതരണം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന കമ്പനികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന്റെ അനുമതിയില്ലാതെ ഒരു കമ്പനിക്കും പോലും തങ്ങളുടെ ഉത്പന്നങ്ങളുടെ വില തോന്നുംപോലെ വർധിപ്പിക്കാൻ കഴിയില്ല.

അതേസമയം, കോടതി വിധിയുടെ അടിസ്ഥാനത്തിൽ അൽമരായ് കമ്പനിയുടെ എല്ലാ ഉത്പന്നങ്ങളുടെയും വിൽപ്പന തടഞ്ഞിട്ടുണ്ട്. ചില ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. എന്നാൽ, ചില ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാനുള്ള അഭ്യർത്ഥന കമ്പനി അടുത്തിടെ ഉന്നയിച്ചതും അടച്ചുപൂട്ടലുമായി യാതൊരു ബന്ധവുമില്ലെന്നും വൃത്തങ്ങൾ പറഞ്ഞു. വില വർധിപ്പിക്കുന്നതുമായി ബമന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തെ തന്നെ ചർച്ചകളിലൂടെ പരിഹരിച്ചതാണെന്നും വൃത്തങ്ങൾ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News