കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

  • 28/01/2023

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) സാൽമിയ ഏരിയ  ട്രഷററും സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബറുമായിരുന്ന  ജയപ്രകാശ്.പി (70) ഇന്ന് വെളുപ്പിന് മുബാറക് ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് എലത്തൂർ സ്വദേശിയായിരുന്നു. ഭാര്യ ലസിത ജയപ്രകാശ് (ദാറുൽ ഷിഫാ ഹവല്ലി) മക്കൾ : ദിവ്യ ജയപ്രകാശ്(കുവൈറ്റ്) ദീപ്തി ജയപ്രകാശ് (മെഡിസിൻ പി.ജി.വിദ്യാർത്ഥിനി, ഇന്ത്യ) കാവ്യ ജയപ്രകാശ്  (വിദ്യാർത്ഥിനി അമേരിക്ക) സംസ്കാരം കുവൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക്  55067272 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ജയപ്രകാശിന്റെ ആകസ്മിക വേർപാടിൽ കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അഗാധമായ ദുഃഖം രേഖപെടുത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News