കുവൈത്തിലെ പൗരന്മാർ എല്ലാ കാര്യങ്ങളിലും പരാതിപ്പെടുന്നവർ : ദി ഇക്കോണമിസ്റ്റ് റിപ്പോർട്ട്

  • 28/01/2023

കുവൈത്ത് സിറ്റി: ഗൾഫിൽ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ കുവൈത്തിലാണെന്ന് റിപ്പോർട്ട്. ആറിൽ ഒരു പൗരൻ തൊഴിൽ രഹിതനാണെന്നാണ് ഇക്കോണമിസ്റ്റ് മാ​ഗസിൻ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, നിരത്തുകളിലെ കുഴികൾ മുതൽ പൊതു വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ പരിപാലനത്തിന്റെയും മോശം അവസ്ഥയെ കുറിച്ചുവരെ പൗരന്മാർ പരാതിപ്പെടുന്നുമുണ്ട്. രാജ്യം അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന കാലമായിരിക്കണം ഇതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 

എണ്ണ ഉത്പാദക രാജ്യങ്ങളിൽ കുവൈത്തിന് പത്താം സ്ഥാനമാണ് ഉള്ളത്. പ്രതിദിനം 2.8 മില്യൺ ബാരൽ ഉത്പാദിപ്പിക്കാൻ രാജ്യത്തിന് സാധിച്ചു. നാല് മില്യണിൽ അധികം ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യമാണിത്. അവരിൽ പകുതിയും പൗരന്മാരാണ്. കഴിഞ്ഞ വർഷം മൊത്ത ആഭ്യന്തര ഉത്പാദനം 8.7 ശതമാനം വർധിച്ചതായാണ് അന്താരാഷ്ട്ര നാണയ നിധി സ്ഥിരീകരിക്കുന്നത്. കുവൈത്തിന്റെ സോവറൈൻ വെൽത്ത് ഫണ്ട് ലോകത്തിലെ ഏറ്റവും വലിയ ഫണ്ടുകളിലൊന്നാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News