ദേശീയ അവധി ദിനാഘോഷങ്ങള്‍; കുവൈത്തിലെ പ്രധാന റോഡുകളും കെട്ടിടങ്ങളും ഒരുങ്ങിത്തുടങ്ങി

  • 28/01/2023

കുവൈത്ത് സിറ്റി: ഫെബ്രുവരിയിലെ ദേശീയ അവധി ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഔദ്യോഗിക കെട്ടിടങ്ങളിലും പ്രധാന റോഡുകളിലും പതാകകള്‍ ഉയര്‍ത്തി അലങ്കരിക്കാനുള്ള ഒരു സംയോജിത പദ്ധതിയുമായി മുനസിപ്പാലിറ്റി. ഫീൽഡ് ടീമുകള്‍ രൂപീകരിച്ച് പതാകകളും ദീപാലങ്കാരങ്ങളും  ഉയർത്തുന്നതിനുള്ള നടപടികൾ ഇന്നലെ ആരംഭിച്ചു. 

ബയാൻ പാലസിലും കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിലും എയർപോർട്ട് റോഡിലും അഞ്ചാമത്തെ റിംഗ് റോഡിലും ജഹ്റ സർക്കിളിലും സഫാത്ത് സ്ക്വയറിലും മുബാറകിയലുമാണ് ഇന്നലെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മറ്റിടങ്ങളിലും പതാകകള്‍ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ തുടരും. ഫ്ലാഗ് സ്ക്വയറിൽ പതാക ഉയർത്തിയുള്ള ഔദ്യോഗിക ആഘോഷം ഫെബ്രുവരി ഒന്നിനാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News