സങ്കീർണമായ മൂന്ന് ഹെർണിയ ശസ്ത്രക്രിയകൾ വിജയകരമായി നടത്തി അൽ സബാ ഹോസ്പിറ്റൽ

  • 28/01/2023


കുവൈത്ത് സിറ്റി: ഘടകം വേർതിരിക്കൽ എന്ന രീതിയിലൂടെ സങ്കീർണമായ മൂന്ന് ഹെർണിയ ശസ്ത്രക്രിയകൾ വിജയകരമായി നടത്തി അൽ സബാ ഹോസ്പിറ്റൽ. അൽ സബാ ഹോസ്പിറ്റലിലെ ജനറൽ സർജറി സ്പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് അൽ സുലൈമിയാണ് ഇക്കാര്യം അറിയിച്ചത്. എട്ട് സെന്റിമീറ്ററിൽ കൂടുതലുള്ള ഹെർണിയ വയറിന്റെ ഭിത്തിയിലെ പ്രധാന പേശികളുടെ വ്യതിചലനം കാരണമാണ് സങ്കീർണമാകുന്നത്. മൂന്ന് രോ​ഗികളുടെ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ഇവരുടെ ആരോ​ഗ്യ നില അവലോകനം ചെയ്തു. തുടർന്ന് ഒരു മാസത്തിന് ശേഷം യാതൊരു വിധ പ്രശ്നങ്ങളിലെന്നും പരിശോധനകളിൽ നിന്ന് വ്യക്തമായി. സാധാരണ നിലയിൽ സങ്കീർണ്ണമായ ഓപ്പറേഷനുകൾ കുവൈത്തിന് പുറത്തോ വിദേശത്തെ ചികിത്സയിലൂടെയോ അല്ലെങ്കിൽ ഒരു വിസിറ്റിംഗ് സർജൻ മുഖേനയോ ആണ് നടത്താറുള്ളത്. അൽ സബാഹ് ആശുപത്രിയിൽ സങ്കീർണമായ ശസ്ത്രക്രിയകൾ നടത്താനുള്ള എല്ലാ ആധുനിക സംവിധാനങ്ങളും ഉണ്ടെന്നും അൽ സുലൈമി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News