വില കൂട്ടണമെന്ന ആവശ്യം തള്ളി; കുവൈത്തിലെ കോ ഓപ്പറേറ്റീവ് സ്റ്റോറുകൾക്ക് വിതരണം നിർത്തി കമ്പനികൾ

  • 28/01/2023

കുവൈത്ത് സിറ്റി: ഉത്പന്നങ്ങളുടെ വില വർധിപ്പിക്കുന്നതിനുള്ള കമ്പനികളുടെ അഭ്യർത്ഥന നിരസിച്ചതോടെ ചില കമ്പനികൾ വിതരണം നിർത്തിയതായി ഫെഡറേഷൻ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ തലവൻ അലി അൽ ഫഹദ്.  ഫെഡറേഷന്റെ അനുമതിയില്ലാതെ ഒരു കമ്പനിക്കും പോലും തങ്ങളുടെ ഉത്പന്നങ്ങളുടെ വില തോന്നുംപോലെ വർധിപ്പിക്കാൻ കഴിയില്ല. കൂടാതെ ഉത്പന്നങ്ങളുടെ വിൽപ്പന വില നിശ്ചയിക്കാനുള്ള തീരുമാനം റദ്ദാക്കുകയും ചെയ്യും. 

അതേസമയം, ചില ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാനുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിൽ അൽ മരായ് കമ്പനിയുടെ എല്ലാ ഉത്പന്നങ്ങളുടെയും വിൽപ്പന നിർത്തുന്നില്ലെന്ന് വൃത്തങ്ങൾ വിശദീകരിച്ചു. മൂന്ന് വർഷം മുമ്പ് ഒരു പൗരൻ നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ ജഹ്‌റ അസോസിയേഷനിൽ കമ്പനിയുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന റഫ്രിജറേറ്ററിന് ഒരു ദിവസത്തേക്ക് വന്ന ജുഡീഷ്യൽ അടച്ചുപൂട്ടൽ ഉത്തരവാണ് ഇക്കാര്യത്തിൽ ഉള്ളതെന്നും വൃത്തങ്ങൾ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News