കോപ്പൻഹേഗനിൽ ഖുർആൻ കത്തിച്ച സംഭവം; അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി

  • 28/01/2023

കുവൈത്ത് സിറ്റി: കോപ്പൻഹേഗനിൽ വിശുദ്ധ ഖുർആൻ തുടർച്ചയായി കത്തിച്ച സംഭവത്തെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്‍ദുള്ള അൽ ജാബർ. ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഇത്തരം പ്രകോപനപരമായ നടപടികളെന്ന് അദ്ദേഹം പറഞ്ഞു. ഡാനിഷ് തലസ്ഥാനമായ കോപ്പൻഹേഗനിൽ വെച്ച് ഡാനിഷ് തീവ്രവാദിയായ റാസ്മസ് വാലുദാൻ ആണ് വിശുദ്ധ ഖുർആനിന്റെ കോപ്പികൾ തുടർച്ചയായി കത്തിച്ചത്. മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം പ്രവർത്തികൾ തടയാൻ ബന്ധപ്പെട്ട രാജ്യങ്ങളിലെ സർക്കാരുകൾ കാര്യമായ ഇടപെടൽ നടത്തണമെന്നും ഉടനടി കർശന  നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. അക്രമത്തെയും തീവ്രവാദത്തെയും എതിർത്തുകൊണ്ട് സഹിഷ്ണുതയും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News