പ്രവാസി തൊഴിലാളികൾക്ക് ശമ്പളം നൽകാത്ത കുവൈത്തിലെ കമ്പനികളുടെ ഫയലുകൾ സസ്പെൻഡ് ചെയ്യുന്നു

  • 29/01/2023

കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളുടെ ശമ്പളം നൽകാതെ ചട്ടങ്ങൾ പാലിക്കാത്ത കമ്പനികളുടെ ഫയലുകൾ ഓട്ടോമാറ്റിക്ക് ആയി സസ്പെൻഡ് ചെയ്യുന്ന നടപടി വീണ്ടും സജീവമാക്കുകയാണെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു. സസ്പെൻഷൻ നടപടി ഒഴിവാക്കുന്നതിന് നിശ്ചിത തീയതിക്ക് ശേഷം ഏഴ് ദിവസത്തിന് മുമ്പെങ്കിലും ശമ്പളം നിക്ഷേപിക്കണമെന്ന് അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾക്കും അതോറിറ്റി ചടങ്ങൾക്കും അനുസരിച്ചാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. 

കൂടാതെ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട സംഘടനകളുടെയും മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് അതോറിറ്റിയുടെ നടപടികൾ. പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളിലേക്ക് ശമ്പളം കൈമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തൊഴിലുടമയെ അറിയിക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണ് സസ്പെൻഷൻ എന്ന് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, വർക്ക് പെർമിറ്റ് പുതുക്കുന്നതും ട്രാൻസ്ഫർ ചെയ്യുന്നതും നിർത്തുന്നതായി സംബന്ധിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News