പ്രവാസികൾക്കുള്ള ആരോഗ്യ സംരക്ഷണ സംവിധാനം അവലോകനം ചെയ്യണമെന്ന് കുവൈറ്റ് മനുഷ്യാവകാശ സംഘടന

  • 29/01/2023

കുവൈത്ത് സിറ്റി: മരുന്നുകൾ നൽകുന്നതുൾപ്പെടെ പ്രവാസികൾക്കുള്ള ആരോഗ്യ സംരക്ഷണ സംവിധാനം അവലോകനം ചെയ്യേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി കുവൈത്ത് അസോസിയേഷൻ ഓഫ് ദി ബേസിക് ഇവാലുവേറ്റേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സ്. പ്രവാസികളുടെ മെഡിക്കൽ ഫീസ് സംബന്ധിച്ച സമീപകാല തീരുമാനങ്ങളെ നിരവധി ഡോക്ടർമാരാണ് വിമർശിച്ചത്. ഇതോടെയാണ് അസോസിയേഷൻ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. 

മെഡിക്കൽ ഫീസ് അടക്കാൻ കഴിയാത്തതിനാൽ പല പ്രവാസികളും ക്ലിനിക്കുകളിലും ആശുപത്രികളിലും പോകാത്ത അവസ്ഥയാണ്. ആവശ്യമായ പരിശോധനകളും അവർ നടത്തുന്നില്ല. ആരോഗ്യ സംരക്ഷണം എന്നത് അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ ഒന്നാണ്. ആരോഗ്യ ഇൻഷുറൻസ് ആശുപത്രികൾ ഉടൻ തുറക്കണമെന്നും എക്‌സ്‌റേ, പരിശോധനകൾ, മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള പ്രവാസികളുടെ ചികിത്സാ ചെലവിന്റെ ഒരു ഭാഗം വഹിക്കാൻ ഔഖാഫ് സെക്രട്ടേറിയറ്റ് ജനറൽ തയാറാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News