ഗാർഹിക തൊഴിലാളികൾക്ക് ഫീസ് ഏർപ്പെടുത്തി ഫ്രാൻസ്; പരാതിയുമായി കുവൈത്തികള്‍

  • 29/01/2023

കുവൈത്ത് സിറ്റി: കുവൈത്തി ടൂറിസ്റ്റുകളെ അനുഗമിക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് ഫീസ് ഏർപ്പെടുത്തി ഫ്രാൻസ്. തൊഴിലാളി അവിടെ ചെലവഴിക്കുന്ന ഓരോ ദിവസവും ഏകദേശം 33 യൂറോ (ഏകദേശം 10 ദിനാർ) ആണ് നല്‍കേണ്ടത്. പ്രതിമാസം 300 ദിനാറിന് തുല്യമാണ് ഇതെന്നും കുവൈത്തികള്‍ പരാതിപ്പെടുന്നു. അടുത്ത വേനൽക്കാല അവധിക്കാലം ഫ്രാൻസിൽ ചെലവഴിക്കാൻ നിരവധി പൗരന്മാരാണ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാല്‍,  ഗാർഹിക തൊഴിലാളികൾക്ക് ഫീസ് ഏര്‍പ്പെടുത്തിയത് വലിയ ഭാരമായി മാറിയെന്ന് ഇവര്‍ പറയുന്നു. 

ഇങ്ങനെയുള്ള നടപടിക്രമങ്ങൾ മുൻകാലങ്ങളില്‍ ഉണ്ടായിരുന്നില്ല. കുടുംബത്തിനൊപ്പം രണ്ട് പേര്‍ മാത്രമേ അനുഗമിക്കാവൂ എന്ന എന്ന നിബന്ധനയും ഫ്രാന്‍സ് കൊണ്ട് വന്നിട്ടുണ്ട്. ഇത് കൂടാതെയാണ് താങ്ങാനാകാത്ത വിധമുള്ള ഫീസും ചുമത്തിയിരിക്കുന്നത്. ചില കുവൈത്തികള്‍ ഈ പുതിയ തീരുമാനങ്ങളുടെ വിശദാംശങ്ങൾ അറിയാൻ ഫ്രഞ്ച് അംബാസഡറെ കാണാനുള്ള ഒരുക്കത്തിലാണ്. യാത്രയുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം കുടുംബത്തെ അനുഗമിക്കുന്ന ഓരോ ഗാര്‍ഹിക തൊഴിലാളിക്കും ഫീസ് നല്‍കണമെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് ഒരു നയതന്ത്ര പ്രതിനിധി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News