ഇന്ത്യൻ കൺസൾട്ടിംഗ് ഗ്രൂപ്പ് ; കുവൈറ്റ് സർവകലാശാലയിൽ വിവാദമായി സർക്കുലർ

  • 29/01/2023

കുവൈത്ത് സിറ്റി: അക്കാദമിക് പേപ്പറുകൾ തയാറാക്കാൻ സഹായിക്കുന്നതിനുള്ള ഒരു ഇന്ത്യൻ ഗവേഷണ സ്ഥാപനത്തിന്റെ ഓഫറുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷനിൽ നിന്ന് ലഭിച്ച സർക്കുലറിൽ അതൃപ്തി പ്രകടിപ്പിച്ച് നിരവധി യൂണിവേഴ്സിറ്റി പ്രൊഫസർമാർ. ഡോക്‌ടർമാരുടെ കഴിവുകളെ ചോദ്യം ചെയ്യുന്നതുപോലെയാണ് സർക്കുലർ എന്നാണ് വിമർശനം. ഇത്തരമൊരു നീക്കത്തെ അക്കാദമിക് അഴിമതിയായാണ് കണക്കാക്കുന്നതെന്നും പ്രൊഫസർമാർ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു 

കുവൈത്ത് സർവകലാശാലയിലെ ഗവേഷണ മേഖല പ്രൊഫസർമാർക്ക് കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസിന് ഗവേഷണ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള തീയതികൾ അടങ്ങിയ ഒരു ഇ മെയിൽ ലഭിച്ചിരുന്നു. സർവകലാശാല അഡ്മിനിസ്ട്രേഷന്റെ ഈ സർക്കുലറാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. പേപ്പറുകൾ തയാറാക്കാൻ സഹായിക്കുന്നതിന് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഇന്ത്യൻ കൺസൾട്ടിംഗ് ഗ്രൂപ്പിനെ സംബന്ധിച്ച് മറ്റൊരു സന്ദേശവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. 

വിവാദമായതോടെ യൂണിവേഴ്സിറ്റി തെറ്റ് തിരുത്തുകയും ഇന്ത്യൻ ഗ്രൂപ്പിന്റെ വാ​ഗ്ദാനം നിരസിക്കുകയും ചെയ്തു. തുടർന്ന് കത്ത് അബദ്ധത്തിൽ അയച്ചു പോയതാണെന്ന് പ്രൊഫസർമാർക്ക് കുവൈത്ത് സർവകലാശാല കത്ത് അയക്കുകയും ചെയ്തു. സർക്കുലറിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും സർവകലാശാല വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News