പൈലറ്റ് ലൈസൻസ് നേടുന്ന മൂന്നാമത്തെ കുവൈത്തി വനിത; ചരിത്രം കുറിച്ച് ക്യാപ്റ്റൻ മറിയം ഹാനി

  • 29/01/2023

കുവൈത്ത് സിറ്റി: പൈലറ്റ് ലൈസൻസ് നേടി വിമാനം പറത്തി കുവൈത്തിന്റെ അഭിമാനമായി ക്യാപ്റ്റൻ മറിയം ഹാനി അഹമ്മദ്. 23കാരിയായ ക്യാപ്റ്റൻ മറിയം ഹാനി പൈലറ്റ് ലൈസൻസ് നേടുന്ന മൂന്നാമത്തെ കുവൈത്തി വനിതയാണ്. എൽ3 ഹാരിസ് എന്ന ഏവിയേഷൻ അക്കാദമിയിൽ നിന്നാണ് മറിയം ബിരുദം നേടിയത്. സുവർണ നേട്ടം സ്വന്തമാക്കി ക്യാപ്റ്റൻ മറിയം ഹാനി അഹമ്മദ് ഇന്ന് വൈകിട്ട് കുവൈത്തിൽ തിരികെയെത്തും.  ചെറുപ്പും മുതലുള്ള തന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് മറിയം പറഞ്ഞു. 

കുവൈത്തി സ്ത്രീകൾക്ക് വിവിധ മേഖലകളിൽ കഴിവ് തെളിയിക്കാൻ സാധിക്കും. ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് കുവൈത്തിലെ ഏവിയേഷൻ ടെക്നോളജി കോളേജിൽ ചേർന്നത്. വിമാനത്തോട് തനിക്ക് കടുത്ത അഭിനിവേശവും സ്നേഹവുമാണ് തനിക്ക് ഉണ്ടായിരുന്നത്. തുടർന്നാണ് കുവൈത്ത് എയർവേയ്സിൽ ജോലിക്ക് അപേക്ഷിച്ചത്. ബ്രിട്ടണിൽ പഠിക്കാനുള്ള അവസരം ലഭിച്ചത് അങ്ങനെയാണ്. കുട്ടിക്കാലം മുതലുള്ള ആ​ഗ്രഹം പൂർത്തിയാക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ക്യാപ്റ്റൻ മറിയം ഹാനി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News