കുവൈത്ത് വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന് പ്രാഥമിക പഠനം

  • 29/01/2023

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന് പ്രാഥമിക പഠനം നടത്തുന്നു. സ്വകാര്യവത്കരണം സംബന്ധിച്ച് പഠനം നടത്തപ്പെട്ട 12 സർക്കാർ ഏജൻസികളുടെയും കമ്പനികളുടെയും പട്ടികയിൽ കുവൈത്ത് വിമാനത്താവളവും ഉൾപ്പെടുന്നുണ്ട്. സ്വകാര്യവത്കരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നിയമത്തിലെ വ്യവസ്ഥകളും അതിന്റെ നിർവഹണ ചട്ടങ്ങളും അനുസരിച്ചാണ് പഠനം നടത്തപ്പെടുന്നത്. സ്വകാര്യവത്കരണം അനുവദിക്കുന്നതിനുള്ള പ്രാഥമിക പഠനം മാത്രമാണ് നടത്തുന്നതെന്ന് വൃത്തങ്ങൾ വിശദീകരിച്ചു. അതിനർത്ഥം  വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുക എന്നുള്ളതല്ലെന്നാണ് വിശദീകരണം. ഏതൊരു സ്വകാര്യത്കരണ പ്രക്രിയയയും നിയമപരമായ നടപടിക്രമങ്ങളിലൂടെ മാത്രമേ കടന്നുപോകുകയുള്ളുവെന്നും വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News