പ്രണയം യാഥാര്‍ഥ്യമാക്കാന്‍ ആറായിരം കിലോമീറ്റര്‍ താണ്ടിയാണ് സ്വീഡിഷ് യുവതി; വരണമാല്യം ചാർത്തിയത് ഇന്ത്യക്കാരൻ

  • 29/01/2023

ലക്‌നൗ: സ്‌നേഹത്തിന് അതിരുകളില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് സ്വീഡന്‍ യുവതിയും ഇന്ത്യക്കാരനും തമ്മിലുള്ള വിവാഹം. തന്റെ പ്രണയം യാഥാര്‍ഥ്യമാക്കാന്‍ ആറായിരം കിലോമീറ്റര്‍ താണ്ടിയാണ് സ്വീഡിഷ് യുവതി ക്രിസ്റ്റന്‍ ലിബര്‍ട്ട് ഇന്ത്യയില്‍ എത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശി പവന്‍ കുമാറിനെയാണ് ക്രിസ്റ്റന്‍ വിവാഹം ചെയ്തത്.


ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഹിന്ദു ആചാരം പ്രകാരം വെള്ളിയാഴ്ചയായിരുന്നു വിവാഹം. ഇന്ത്യന്‍ വസ്ത്രധാരണരീതി അനുസരിച്ച്‌ വിവാഹ വസ്ത്രം ധരിച്ചാണ് യുവതി മണ്ഡപത്തില്‍ എത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ രീതിയില്‍ തന്നെ പരസ്പരം വരണമാല്യം ചാര്‍ത്തി.

2012ലാണ് ഇരുവരും ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടത്. ഇന്ത്യയെ സ്‌നേഹിക്കുന്നതായി സ്വീഡിഷ് യുവതി പറഞ്ഞു. ബിടെക് ബിരുദധാരിയായ കുമാര്‍ എന്‍ജിനീയറായാണ് ജോലി ചെയ്യുന്നത്.കുട്ടികളുടെ സന്തോഷം മാത്രമാണ് നോക്കിയതെന്ന് പവന്‍കുമാറിന്റെ അച്ഛന്‍ പറയുന്നു. തുടര്‍ന്ന് വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related News