ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ക്രിസ്തുമസ് ഡെക്കറേഷൻ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി

  • 29/01/2023

കുവൈറ്റ് സിറ്റി : ജോയ്ആലുക്കാസ് എക്സ്ചേഞ്ച് കുവൈറ്റ് മലയാളികൾക്ക് വേണ്ടി ക്രിസ്തുമസ് ഡെക്കറേഷൻ കോമ്പറ്റിഷൻ നടത്തുകയുണ്ടായി. ഓരോരുത്തരും അവരുടെ വീടുകളിൽ ക്രിസ്മസ് നാളിൽ വ്യത്യസ്തമായി അലങ്കരിച്ചതാണ് മത്സരത്തിൽ ഉൾപ്പെടുത്തിയത്. അഞ്ഞൂറോളം മലയാളികൾ തങ്ങളുടെ വീടുകളുടെ  ഫോട്ടോ   ജോയ്ആലുക്കാസ് എക്സ്ചേഞ്ച് അയച്ചു കൊടുക്കുകയും അതിൽ വളരെ മനോഹരമായ 10 എണ്ണം തിരഞ്ഞെടുത്ത്  അതിന്റെ ഗുണമേന്മ നേരിട്ട് സന്ദർശിച്ചു വിലയിരുത്തി.

 ജോസഫ് തോമസ്, ജിയോ ജോർജ്, ജിജോ എന്നിവരാണ് ആദ്യത്തെ 3 സ്ഥാനങ്ങൾക്ക് സമ്മാനം നേടിയത്.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ ജോയ്ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ, ബിസിനസ് ടെവേലോപ്മെന്റ്റ് ഓഫീസർ വിനീഷ് വേലായുധൻ, നിരവധി മത്സരാർത്ഥികളും മാധ്യമ പ്രവർത്തകരും പങ്കെടുത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News