1800 കുവൈറ്റ് പ്രവാസി അധ്യാപകരെ പിരിച്ചുവിടാൻ തീരുമാനം

  • 29/01/2023

കുവൈത്ത് സിറ്റി: 1800 ഓളം പ്രവാസി അധ്യാപകരെ പിരിച്ചുവിടാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. പ്രവാസി അധ്യാപകരുടെ സർവീസ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഫെബ്രുവരി അഞ്ചിന് മന്ത്രാലയം അവരെ അറിയിക്കും. അധ്യാപകർക്ക് ആവശ്യത്തിന് സമയം നൽകിയ ശേഷം മാത്രമേ ജോലിയിൽ നിന്ന് പിരിച്ച് വിടുകയുള്ളൂ.  നിലവിലെ അധ്യയന വർഷാവസാനത്തോടെ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുവൈത്തിവത്കരണ നയം നടപ്പാക്കുക എന്നുള്ളതാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലക്ഷ്യം. കുവൈത്തികൾക്കിടയിൽ മതിയായ അധ്യാപകരുള്ള വിഷയങ്ങളിൽ പൗരന്മാരുടെ നിയമനം ഉറപ്പാക്കും. അല്ലെങ്കിൽ കുവൈത്തികളല്ലാത്തവരെ വിവാഹം കഴിച്ച കുവൈത്തി സ്ത്രീകൾക്ക് ജനിച്ചവരെ പരി​ഗണിക്കും. കുവൈത്തികൾ, കുവൈത്തികൾ അല്ലാത്തവരെ വിവാഹം കഴിച്ച കുവൈത്തി സ്ത്രീകളുടെ മക്കൾ, മറ്റ് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർ, ബിദൂണുകൾ എന്നിവരെ കുവൈത്തിവത്കരണ നയം അനുസരിച്ച് റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി രണ്ട് ദിവസം മുമ്പ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News