കുവൈത്ത് ദേശീയ ദിനാഘോഷങ്ങൾ; ഫെബ്രുവരി ഒന്നിന് പതാക ഉയരും

  • 30/01/2023

കുവൈത്ത് സിറ്റി:  ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബയാൻ പാലസിൽ ഫെബ്രുവരി ഒന്നിന് കുവൈത്തിന്‍റെ പതാക ഉയരും. ദേശീയ അവധി ദിനാഘോഷത്തിനായുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ദിനാഘോഷങ്ങൾ വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് കമ്മിറ്റി വിശദീകരിച്ചു. വാർത്താവിതരണ, സാംസ്കാരിക വകുപ്പ് മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്‍ദുള്‍ റഹ്മാൻ അൽ മുതൈരിയാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ. 

ഇൻഫർമേഷൻ മന്ത്രാലയം ദേശീയ ദിനാഘോഷങ്ങള്‍ക്കായി പ്രോഗ്രാം പ്ലാൻ തയാറാക്കിയിരുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചാണ് വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ദേശീയ ദിനാഘോഷ പരിപാടികളുടെ ടെലിവിഷൻ കവറേജ് അനുയോജ്യമായ രീതിയിൽ തന്നെയുണ്ടാകും. അതേസമയം, രാജ്യത്തെ യുവാക്കളില്‍ ഊര്‍ജം നിറച്ച് അവരുടെ ആശയങ്ങളും കാഴ്ചപ്പാടുകളും സ്വീകരിക്കുന്നതിലും അതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതിന്‍റെ പ്രാധാന്യവും വൃത്തങ്ങള്‍ എടുത്ത് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News