കുവൈത്തിൽ ചോദ്യപേപ്പര്‍ ചോർന്ന കേസിൽ അന്വേഷണം തുടരുന്നു; തട്ടിപ്പ് സംഘങ്ങൾ ഉപയോഗിച്ചത് പ്രവാസികളുടെ ഫോൺ നമ്പറുകള്‍

  • 30/01/2023

കുവൈത്ത് സിറ്റി: ഹൈസ്കൂൾ പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോർന്ന കേസിൽ അന്വേഷണം തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയവും. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങളാണ് ബന്ധപ്പെട്ട അതോറിറ്റികള്‍ നടത്തുന്നത്. കേസില്‍ ഉള്‍പ്പെട്ട എല്ലാവരിലേക്കും എത്തുന്നത് പ്രയാസകരമായ കാര്യമാണെന്ന് വൃത്തങ്ങള്‍ വിശദീകരിച്ചു. പ്രതികളില്‍ ഭൂരിഭാഗവും ഇരട്ട പേരുകളും ഫോണ്‍ നമ്പറുകളും ഉപയോഗിച്ചാണ് ഗ്രൂപ്പുകൾ കൈകാര്യം ചെയ്തത്. 

അവയിൽ ഭൂരിഭാഗവും ബംഗാളി പ്രവാസികളുടേതാണ്. ഗ്രൂപ്പുകൾ കൈകാര്യം ചെയ്തവരും ചോർത്തിയവരും കുറ്റകൃത്യം നടത്തുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രതികളുടെ യഥാര്‍ത്ഥ ഐഡന്‍റിറ്റി കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 20 പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കൂടാതെ, മറ്റ് ആറ് പേരെ കൂടെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവായിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News