ഹോം ബിസിനസ്സ് ഉടമകൾക്ക് ഇലക്ട്രോണിക് പേയ്‌മെന്റിനായി ലിങ്കുകൾ നൽകാൻ മടിച്ച് കുവൈത്ത് ബാങ്കുകൾ

  • 30/01/2023

കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കുമെന്ന് ഭയന്ന് ഹോം ബിസിനസ്സ് ഉടമകൾക്ക് ഇലക്ട്രോണിക് പേയ്‌മെന്റിനായി ലിങ്കുകൾ നൽകാൻ പ്രാദേശിക ബാങ്കുകൾ വിസമ്മതിക്കുന്നു. അതേസമയം, ഒരു കമ്പനി സ്ഥാപിക്കുന്നതിനോ നിക്ഷേപം അഭ്യർത്ഥിക്കുന്നതിനോ ഉൾപ്പെടെയുള്ള കാര്യങ്ങള്‍ക്ക് മറ്റ് ബാങ്കുകള്‍ കര്‍ശനമായ നിബന്ധനകളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. 

ഇലക്ട്രോണിക് പേയ്‌മെന്റ് ഗേറ്റ്‌വേ സേവനവും പേയ്‌മെന്‍റുകള്‍ തീർപ്പാക്കാൻ അവരെ പ്രാപ്‌തമാക്കുന്ന പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളും അവരുടെ വ്യക്തിഗത ഉപഭോക്താക്കൾക്ക് ലഭിക്കാതിരിക്കുന്നത് സംബന്ധിച്ച് പേയ്മെന്‍റ് ഏജന്‍റുമാര്‍ കുവൈത്ത് സെൻട്രൽ ബാങ്കിന് പരാതി നൽകിയതായി വൃത്തങ്ങള്‍ പറഞ്ഞു. സെൻട്രൽ ബാങ്കിൽ നിന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ നിന്നും ലൈസൻസ് നേടിയിട്ടുള്ള ക്ലയന്റുകൾക്ക് ഈ സേവനം ലഭിക്കുന്നതിനുള്ള അവകാശമുണ്ട്. ബാങ്കുകളുടെ കർശനമായ നിലപാടുകൾ പക്ഷേ ബിസിനസ്സ് വിപുലീകരിക്കുന്നതിനെ വരെ പിന്നോട്ട് വലിക്കുകയാണെന്നാണ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News