പ്രവാസികൾക്ക് ഫീസ് ഈടാക്കാതെ വൈദ്യപരിശോധന; കുവൈത്തിൽ ഡോക്ടർമാർക്കെതിരെ നടപടി

  • 30/01/2023

കുവൈത്ത് സിറ്റി: പ്രവാസി രോഗികൾക്ക് വൈദ്യപരിശോധനയും എക്‌സ്‌റേയും അടക്കമുള്ള പരിശോധനകൾ ഫീസ് ഈടാക്കാതെ നടത്തിയ ഡോക്ടർമാർക്കെതിരെ ആരോഗ്യ മന്ത്രാലയം അച്ചടക്ക നടപടി സ്വീകരിക്കും. ഫീസില്ലാതെ ചികിത്സിച്ചവർക്ക് പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികളാണ് നേരിടേണ്ടി വരിക. ബില്ലടയ്ക്കാതെ സേവനം ലഭിച്ചതായി ആരോ​ഗ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ കണ്ടെത്തുകയായിരുന്നു. ചില ഡോക്ടർമാർ പ്രവാസികളായ ചില ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഫീസ് ഈടാക്കാതെയുള്ള സേവനങ്ങൾ നൽകിയതായാണ് കണ്ടെത്തൽ. നിയമലംഘനം നടത്തിയ ഡോക്ടർമാർക്കെതിരെ മന്ത്രാലയം നടത്തുന്ന അന്വേഷണത്തിന് പുറമെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുന്ന നടപടികൾ ഉൾപ്പെടെ സ്വീകരിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News