കൊവിഡിന് ശേഷം മികച്ച തിരിച്ചുവരവ്; വരുമാനത്തിൽ നേട്ടമുണ്ടാക്കി കുവൈത്തിലെ ട്രാവൽ ആൻഡ് ടൂറിസം മേഖല

  • 30/01/2023


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ബിസിനസിൽ 75 ശതമാനം വർധന നേടി കുവൈത്തിലെ ട്രാവൽ ആൻഡ് ടൂറിസം മേഖല. ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകളുടെ വരുമാനം കഴിഞ്ഞ വർഷം 338 ശതമാനം വർധിച്ച് 276.7 മില്യൺ ദിനാറിലേക്കെത്തി. 2020ൽ ഇത് 63.22 മില്യൺ ദിനാറായിരുന്നു. കൊവിഡ് മഹാമാരി കുവൈത്ത് അടക്കം ലോക രാജ്യങ്ങളെ ബാധിച്ച വർഷം കൂടിയായിരുന്നു 2020. വർധനയുണ്ടായെങ്കിലും കൊവിഡിന് മുമ്പുള്ള 2019ലെ നിലയിലേക്ക് എത്താൻ  ട്രാവൽ ആൻഡ് ടൂറിസം മേഖലയ്ക്ക് സാധിച്ചിട്ടില്ല. 

2019ൽ 308.18 മില്യൺ ദിനാറാണ് വരുമാനമായി നേടാൻ സാധിച്ചത്. ദീർഘനാളത്തെ തടസങ്ങൾക്ക് ശേഷം പൗരന്മാരിലും താമസക്കാരിലും യാത്ര ചെയ്യാനുള്ള താൽപര്യം ഉണർന്നതാണ് മേഖലയുടെ നേട്ടത്തിന് പിന്നിലെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. തുർക്കി, ദുബായ്, കെയ്‌റോ എന്നിവയാണ് വരാനിരിക്കുന്ന ദേശീയ അവധി ദിവസങ്ങളിൽ യാത്രക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News