ജാബർ അൽ അഹമ്മദ് പ്രദേശത്ത് യുവാക്കൾ തമ്മിൽ സംഘർഷം; 100ലധികം പേർ ഏറ്റുമുട്ടി

  • 30/01/2023

കുവൈത്ത് സിറ്റി: ജാബർ അൽ അഹമ്മദ് പ്രദേശത്ത് യുവാക്കൾ തമ്മിൽ സംഘർഷം. നിരവധി പൗരന്മാർക്കാണ് പരിക്കേറ്റത്. ജാബർ അൽ അഹമ്മദ് പ്രദേശത്ത് ആരംഭിച്ച് അൽ ജഹ്റ ആശുപത്രിയിൽ വരെ തുടർന്ന സംഘർഷത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. 100ലധികം പേരാണ് സംഘർഷത്തിൽ ഉൾപ്പെട്ടത്. ഫർവാനിയ ഗവർണറേറ്റിൽ നിന്നും തലസ്ഥാനത്ത് നിന്നും പട്രോളിംഗ് സംഘം എത്തിയാണ് യുവാക്കളെ നിയന്ത്രിച്ച് സ്ഥിതി​ഗതികൾ ശാന്തമാക്കിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News