കുവൈത്തിൽ ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നു

  • 30/01/2023

കുവൈത്ത് സിറ്റി: ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുള്ള തട്ടിപ്പില്‍ വീണ് പണം നഷ്ടമാകുന്നവരുടെ എണ്ണം കൂടുന്നു. പല മാര്‍ഗങ്ങളിലൂടെ തട്ടിപ്പുകാര്‍ ആളുകളെ കുരുക്കില്‍ വീഴ്ത്തുന്നത്. അഭിനന്ദനങ്ങൾ, നിങ്ങൾ ഒരു സമ്മാനം നേടിയിരിക്കുന്നു അല്ലെങ്കില്‍ ഞങ്ങൾക്കൊപ്പം നിക്ഷേപിക്കുക, ചുരുങ്ങിയ കാലയളവിൽ നിങ്ങളുടെ പണം ഇരട്ടിയാക്കാം തുടങ്ങിയ സന്ദേശങ്ങളുമായി തട്ടിപ്പുകാര്‍ വലവിരിക്കും. കമ്മ്യൂണിക്കേഷൻസ് മന്ത്രാലത്തില്‍ നിന്നുള്ള ഇ മെയില്‍ എന്ന് തെറ്റിദ്ധരിപ്പിച്ചും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. 

കൂടാതെ, ഒരു ഷിപ്പ്‌മെന്റ് എത്തിയിട്ടുണ്ടെന്നും  എക്‌സ്‌പ്രസ് ഷിപ്പിംഗ് കമ്പനിക്ക് രണ്ട് ദിനാർ ഫീസ് നല്‍കി അത് സ്വീകരിക്കണമെന്നും പറഞ്ഞു വരുന്ന സന്ദേശങ്ങളും തട്ടിപ്പിലേക്കുള്ള മറ്റൊരു വാതിലാണ്. ഉപഭോക്താക്കൾക്ക് മുന്നില്‍ വളരെ ആകർഷകമായ ഓഫറുകൾ അവതരിപ്പിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളുടെ വർധനവിന് കഴിഞ്ഞ ദിവസങ്ങൾ സാക്ഷ്യം വഹിച്ചു. ഒടിപി കൈവശപ്പെടുത്തിയിട്ടുള്ള സ്ഥിരം തട്ടിപ്പുകളും നടക്കുന്നുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News