സിവിൽ ഐഡി വീടുകളിൽ എത്തിക്കുന്ന സേവനം താത്കാലികമായി നിർത്തി

  • 31/01/2023

കുവൈത്ത് സിറ്റി: സിവിൽ കാർഡുകൾ വീടുകളിൽ എത്തിക്കുന്ന സേവനം നിർത്തിവെച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. ഡെലിവറി ചെയ്തിരുന്ന കമ്പനിയുമായുള്ള കരാർ പുതുക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഈ സേവനം താത്കാലികമായി നിർത്തിവച്ചത്. കരാർ പുതുക്കുന്നതിനുള്ള അവസാന അഭ്യർത്ഥന 2021 ജൂലൈ 28നാണ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയ്ക്ക് സമർപ്പിച്ചതെന്നും ഔദ്യോ​ഗിക വൃത്തങ്ങൾ വിശദീകരിച്ചു. 

കഴിഞ്ഞ ജൂലൈയിൽ കരാർ അവസാനിച്ചെങ്കിലും 2022ൽ കമ്പനി സേവനങ്ങൾ തുടർന്നും നൽകുമെന്ന് ഓഡിറ്റ് ബ്യൂറോ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. അതേസമയം, അതോറിറ്റി ഈ മാസം മാത്രമാണ് സേവനം നിർത്തിയത്. ഗാർഹിക തൊഴിലാളികൾക്കും പൗരന്മാർക്കും സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന താമസക്കാർക്കുമുള്ള കാർഡ് വിതരണം അതോറിറ്റി വേ​ഗത്തിലാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ  സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കാർഡ് ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News