പരിസ്ഥിതി നിയമലംഘനങ്ങൾ; കുവൈത്തിലെ നേച്ചർ റിസർവ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് മുന്നറിയിപ്പ്

  • 31/01/2023

കുവൈത്ത് സിറ്റി: നേച്ചർ റിസർവ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം ജനുവരിയിൽ മാത്രം ആറ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. കൂടാതെ നിയമലംഘനം സംബന്ധിച്ച ഏഴ് റിപ്പോർട്ടുകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നേച്ചർ റിസർവുകൾ സന്ദർശിക്കുന്നവർ 2014ലെ നിയമ നമ്പർ 42 പാലിക്കാൻ ബാധ്യസ്ഥരാണ്. നിയമലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് പൊതു സുരക്ഷാ വിഭാ​ഗം നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News