ഹജ്ജ് തീർത്ഥാടനത്തിന് കുവൈത്തിൽ ആദ്യദിനം രജിസ്റ്റർ ചെയ്തത് ഏഴായിരത്തിലധികം പേർ

  • 31/01/2023

കുവൈത്ത് സിറ്റി: ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതിന്റെ ആദ്യ ദിവസം പൗരന്മാരും താമസക്കാരുമായി രജിസ്റ്റർ ചെയ്തത് ഏഴായിരത്തിലധികം പേർ. എൻഡോവ്‌മെന്റ് മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോം വഴിയാണ് രജിസ്ട്രേഷൻ. http://hajj-register.awqaf.gov.kw  എന്ന് വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ ന‌ടപടികൾ ചെയ്യാനാകും. പൗരന്മാർക്കും താമസക്കാർക്കും ഫെബ്രുവരി 28 വരെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സമയമുണ്ടെന്ന് ഔഖാഫ് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വകുപ്പ് അറിയിച്ചു. അനധികൃത താമസക്കാരുടെ വിഭാഗത്തിൽ ഉൾപ്പെടുന്നുവർക്ക്  സൗദി അറേബ്യയിലെ അതോറിറ്റികളുടെ അംഗീകാരം ലഭിച്ചാൽ പ്രത്യേക പ്ലാറ്റ്ഫോം വഴി രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News