അസന്മാർ​ഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു; കുവൈത്തിൽ കഫേ ഉടമയ്ക്ക് എതിരെ നടപടി

  • 31/01/2023

കുവൈത്ത് സിറ്റി: രാജ്യത്തെ പൊതു ധാർമ്മിക നിയമങ്ങൾ ലംഘിച്ച് അസന്മാർ​ഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കഫേ ഉടമയ്ക്ക് എതിരെ നടപടി. ഒരു പൗരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനുള്ള വിഭാ​ഗം കഫേയിൽ പരിശോധന നടത്തിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. കഫേ ഉടമയ്ക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News