മരുന്ന് ഉത്പാദനം വളരെ കുറവ്; കുവൈത്തിന്റെ ആവശ്യങ്ങൾക്ക് പര്യാപ്തമല്ല

  • 31/01/2023

കുവൈത്ത് സിറ്റി: കുവൈത്തിലെ മരുന്ന് ഉത്പാദനം രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് പര്യാപ്തമായ നിലയിൽ അല്ലെന്ന് വ്യക്തമാക്കി കണക്കുകൾ. രാജ്യത്ത് അടുത്തിടെ മരുന്ന് ക്ഷാമം രൂക്ഷമായി മാറിയിരുന്നു. സർക്കാർ പ്രവർത്തനങ്ങളിൽ മരുന്ന് ഉത്പാദന പദ്ധതികൾ ഉൾപ്പെടാത്തത് ക്ഷാമത്തിന് കാരണമാണെന്ന് ആരോ​ഗ്യ വിഭാ​ഗം വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. കുവൈത്തിൽ മരുന്നുകൾക്കും മെഡിക്കൽ സപ്ലൈകൾക്കുമായി ഒരു ഫാക്ടറി മാത്രമാണുള്ളത്.

രാജ്യത്തിന് ആവശ്യമുള്ളതിന്റെ 15 ശതമാനം മാത്രമേ ഇവിടെ ഉത്പാദിപ്പിക്കാൻ സാധിക്കുകയുള്ളൂ. അതേസമയം, സൗദി അറേബ്യയിൽ മരുന്ന് ഉത്പാദനത്തിനായി 40 ഫാക്ടറികളുണ്ട്. അത് സൗദിക്ക് ആവശ്യമുള്ളതിന്റെ 40 ശതമാനം വരെ ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്. അതുപോലെ യുഎഇയിൽ 24 ഫാക്ടറികളാണ് ഉള്ളത്. മരുന്ന് ഉത്പാദനത്തിനുള്ള ഫാക്ടറികളുടെ 12 ലൈസൻസുകളാണ് സമീപ വർഷങ്ങളിൽ കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം നൽകിയത്. എന്നാൽ, ലൈസൻസുകൾ നേടിയവർക്ക് പ്രോജക്ടുകൾ മുന്നോട്ട് കൊണ്ട് പോകുന്നതിൽ തടസങ്ങൾ നേരിടുകയായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News