അഴിമതി സൂചിക; നാല് സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി കുവൈത്ത്

  • 31/01/2023


കുവൈത്ത് സിറ്റി: അഴിമതി സൂചികയില്‍ ആഗോള തലത്തില്‍ നാല് സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി കുവൈത്ത്. 2021ല്‍ 73-ാം സ്ഥാനത്ത് ആയിരുന്ന കുവൈത്ത് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ 77-ാം സ്ഥാനത്താണ്. ട്രാന്‍സ്പറന്‍സി ഇന്‍റര്‍നാഷണലാണ് പട്ടിക തയാറാക്കിയത്. അറബ് ലോകത്ത് കുവൈത്ത് ഏഴാം സ്ഥാനത്താണെന്ന് കുവൈത്തി ട്രാന്‍സ്പറന്‍സി സൊസൈറ്റി അറിയിച്ചു. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, ജോര്‍ദാൻ, ബഹറൈന്‍ എന്നീ രാജ്യങ്ങളാണ് കുവൈത്തിന് മുന്നിലുള്ളത്. അറബ് ലോകത്തെ റാങ്കിംഗില്‍ മുന്‍ റിപ്പോര്‍ട്ടില്‍ നിന്ന് മാറ്റങ്ങളില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News