കുവൈത്തിൽ ആദ്യമായി നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിൽ വിജയം

  • 31/01/2023


കുവൈത്ത് സിറ്റി: രാജ്യത്ത് ആദ്യമായി ഇടുപ്പിന്‍റെയും കാൽമുട്ടിന്‍റെയും സന്ധികൾ ഒരേ സമയം മാറ്റിസ്ഥാപിക്കുന്നതിനുള്ള ഇരട്ട ശസ്ത്രക്രിയ നടത്തി  ജാബർ അൽ അഹമ്മദ് ആശുപത്രി. പെൽവിക് ജോയിന്‍റിലെ ഒടിവും കാൽമുട്ട് ജോയിന്‍റിലെ കടുത്ത പരിക്കും കാരണം വേദന അനുഭവിച്ചിരുന്ന 82 വയസുള്ള രോഗിയുടെ ശസ്ത്രിക്രിയയാണ് ജാബര്‍ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായത്. സാധാരണ നിലയില്‍  പെൽവിക് ജോയിന്‍റിലെ ഒടിവിനും കാല്‍മുട്ടിലെ പരിക്കിനും പ്രത്യേകം ശസ്ത്രക്രിയകളാണ് നടത്താറുള്ളത്. 

എന്നാൽ രോഗിയുടെ അവസ്ഥയും കാൽമുട്ട് ചലിക്കുമ്പോഴുള്ള അസഹ്യമായ വേദനയും കാരണമാണ് ഒരുമിച്ച് ശസ്ത്രക്രിയ നടത്തിയതെന്ന് ജാബര്‍ ആശുപത്രിയിലെ ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്‌മെന്റ് കൺസൾട്ടന്റ് ഡോ. സലാമ അയ്യദ് പറഞ്ഞു. ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നടത്താനുള്ളവരുടെ പട്ടികയിൽ 20 പേരാണ് നിലവിലുള്ളതെന്നും സലാമ അയ്യദ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News