പ്രവാസി കുടുംബത്തിന്‍റെ ശരാശരി പ്രതിമാസ വരുമാനം 939.8 കുവൈത്തി ദിനാര്‍

  • 01/02/2023

കുവൈത്ത് സിറ്റി: ഒരു കുവൈത്തി കുടുംബത്തിന്‍റെ  ശരാശരി പ്രതിമാസ വരുമാനം 3994.9 കുവൈത്തി ദിനാറില്‍ എത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ അറിയിച്ചു. 2021ലെ കണക്കുകളാണ് പുറത്ത് വിട്ടിട്ടുള്ളത്.  വാടക മൂല്യം കണക്കാക്കാതെ തന്നെയാണ് വരുമാനം ഈ നിലയിലേക്ക് എത്തിയത്. 2021ൽ കുവൈത്തി കുടുംബത്തിന്‍റെ ശരാശരി പ്രതിമാസ ചെലവ് വാടക മൂല്യം കണക്കാക്കാതെ 3296.6 കുവൈത്തി ദിനാറായി ഉയര്‍ന്നു. 5.6 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, വാടക മൂല്യം കണക്കാക്കാതെ കുവൈത്തി ഇതര കുടുംബത്തിന്‍റെ ശരാശരി പ്രതിമാസ വരുമാനം 939.8 കുവൈത്തി ദിനാറില്‍ എത്തി. 2.3 ശതമാനം വര്‍ധനയാണ് വന്നിട്ടുള്ളത്. കുവൈത്തി ഇതര കുടുംബത്തിന്‍റെ പ്രതിമാസ ചെലവ് 1071.3 കുവൈത്തി ദിനാറായും ഉയര്‍ന്നു. 4.4 ശതമാനം വര്‍ധനയാണ് വന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News