കുവൈത്തിൽ വിദേശ നിക്ഷേപകർക്ക് പ്രത്യേക അനുകൂല്യങ്ങള്‍ വരുന്നു

  • 01/02/2023

കുവൈത്ത് സിറ്റി: വിദേശ നിക്ഷേപകർക്ക് അവരുടെ പൗരത്വം പരിഗണിക്കാതെ തന്നെ റെസിഡന്‍സി ഉള്‍പ്പെടെ പ്രത്യേക അവകാശങ്ങള്‍ നല്‍കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. നിക്ഷേപകന് തന്‍റെ നിക്ഷേപ സ്ഥാപനത്തിന് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ആറ് മാസത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കും. ഈ വിഷയം ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയം പഠിച്ച് കൊണ്ടിരിക്കുകയാണ്. നിക്ഷേപകർക്കും ജീവനക്കാർക്കും അഞ്ച് വർഷത്തേക്ക് സ്ഥിര താമസത്തിനുള്ള ആനുകൂല്യവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൈസൻസ് ഇഷ്യൂ ചെയ്ത തീയതി മുതൽ പുതുക്കാവുന്ന നിലയിലായിരിക്കുമിത്. നിക്ഷേപ സ്ഥാപനങ്ങളുടെ മാനേജർമാർക്ക് ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് തങ്ങാനുള്ള അനുമതിയുമുണ്ടാകും. അത് അവരുടെ റെസിഡന്‍സിയെ ബാധിക്കില്ല. നിക്ഷേപ സ്ഥാപനങ്ങൾക്ക് ആവശ്യമുള്ള സ്പെഷ്യലൈസ്ഡ് ടെക്നിക്കൽ ജീവനക്കാര്‍ക്ക്  വാണിജ്യ സന്ദർശനത്തിനുള്ള എൻട്രി വിസ അനുവദിക്കുന്നതും തീരുമാനത്തിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News