സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുവൈത്തിൽ വര്‍ധിച്ചതായി റിപ്പോര്‍ട്ട്, ഇരകൾ ഭൂരിഭാഗവും പ്രവാസികൾ

  • 01/02/2023

കുവൈത്ത് സിറ്റി: മറ്റുള്ളവരുടെ പണം തട്ടിയെടുക്കുന്ന കുറ്റകൃത്യങ്ങള്‍ രാജ്യത്തിന് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശിക്ഷകള്‍ കൂട്ടേണ്ടതിന്‍റെ ആവശ്യകതയേക്കുറിച്ചാണ് മനഃശാസ്ത്രജ്ഞരും ക്രിമിനോളജിസ്റ്റുകളും ഊന്നിപ്പറയുന്നത്. നിയമവിരുദ്ധമായ തൊഴിൽ ഇല്ലാതാക്കുക, രാജ്യത്തെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ക്രിമിനൽ നിയമങ്ങൾ വികസിപ്പിക്കുക, യുവാക്കള്‍ക്ക് വിദ്യാഭ്യാസത്തിനും സ്വയം അവബോധം വളർത്തുന്നതിനും അവസരമൊരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. 

നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ച പബ്ലിക് പ്രോസിക്യൂഷന്‍റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം പണമോ സ്വത്തോ തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട 1831 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുള്ളതില്‍ 65 ശതമാനം കുവൈത്തികള്‍ അല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അജ്ഞാതരായ ആളുകൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ കുറ്റവാളിയെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ഇരകളാകുന്ന കുവൈത്തികളുടെ ശതമാനം 38 ആണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News