വാക്സിനേഷന്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും; ആഹ്വനവുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 01/02/2023

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ക്യാമ്പയിന് ഇന്ന് തുടക്കമാകും. 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കാനുള്ള ക്യാമ്പയിനാണ് ആരോഗ്യ മന്ത്രാലയം തുടക്കമിടുന്നത്. ജലീബ് യൂത്ത് സെന്‍റര്‍ കൂടാതെ 15 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ വഴിയാണ് വാക്സിന്‍ വിതരണം. വാക്സിനേഷന്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ഒമിക്രോണ്‍ അടക്കം ജനിതക മാറ്റം വന്ന വകഭേദങ്ങളെ തടഞ്ഞുനിര്‍ത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

അവസാനമായി കൊവിഡ് വാക്സിന്‍ സ്വീകരിച്ച് രണ്ട് മാസങ്ങള്‍ കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാവുന്നതാണ്. വാക്സിൻ നിർമ്മാതാവ് ആരാണെന്നത് പരിഗണിക്കേണ്ടതില്ല. നിലവിലുള്ള വൈറസ് സ്‌ട്രെയിനുകൾക്കെതിരെ, പ്രത്യേകിച്ച് ഒമിക്രോണിനെതിരെ ആവശ്യമായ പ്രതിരോധശേഷി നിലനിർത്തുന്നതിന് വാക്സിന്‍ സഹായിക്കും. അതേസമയം, ഇതുവരെ ഒരു ഡോസ് കൊവിഡ് വാക്സിന്‍ പോലും എടുക്കാത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാൻ സാധിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News