അസ്ഥിരമായ കാലാവസ്ഥ; പൊടിക്കാറ്റ്, മഴ മുന്നറിയിപ്പ്

  • 01/02/2023

കുവൈറ്റ് സിറ്റി : അസ്ഥിരമായ കാലാവസ്ഥയും പൊടിപടലങ്ങളുണ്ടാക്കുന്ന നേരിയതോ മിതമായതോ ആയ കാറ്റുമാണ് രാജ്യത്തെ ബാധിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് ഇന്ന് ബുധനാഴ്ച അറിയിച്ചു. രാത്രിയിൽ ചിലയിടങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും നാളെ, വ്യാഴാഴ്ച, ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും രാത്രി നേരിയ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിലെ നാവിഗേഷൻ പ്രവചന വിഭാഗം മേധാവി അമീറ അൽ-അസ്മി കുവൈറ്റ് വാർത്താ ഏജൻസിയോട് വിശദീകരിച്ചു, താപനില 08 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെയും കൂടിയത് 17 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും അൽ-അസ്മി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News