ദേശീയനിനാഘോഷങ്ങൾക്ക് തുടക്കം; പതാക ഉയർത്തലിന് സാക്ഷ്യം വഹിച്ച് കുവൈത്ത് കിരീടാവകാശി

  • 01/02/2023

കുവൈത്ത് സിറ്റി: ബയാൻ പാലസിൽ പതാക ഉയർത്തൽ ചടങ്ങിൽ സാക്ഷ്യം വഹിച്ച് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. ചടങ്ങിൽ നാഷണൽ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സാദൂൻ, പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ്, മുതിർന്ന  ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ചടങ്ങിന്റെ വേദിയിലേക്ക് ഹിസ് ഹൈനസിന്റെ പ്രതിനിധിയുടെ വാഹനവ്യൂഹം എത്തിയപ്പോൾ 21 തവണ വെടിയുതിർത്തു. ഹിസ് ഹൈനസ് അമീറിന്റെ പ്രതിനിധി രാജ്യത്തിന്റെ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News