റോഡ് തകരാർ, വാഹന ഉടമകൾക്ക് നഷ്ടപരിഹാരം; നിയമവശങ്ങളെ കുറിച്ച് കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം പഠിക്കുന്നു

  • 01/02/2023

കുവൈത്ത് സിറ്റി: റോഡ് അറ്റക്കുറ്റപ്പണി സംബന്ധിച്ച പുതിയ കരാറുകൾക്ക് വേണ്ട നിയമവശങ്ങളെ കുറിച്ച് പൊതുമരാമത്ത് മന്ത്രാലയം പഠിക്കുന്നു. റോഡിലെ പ്രശ്നങ്ങൾ കാരണം കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതിന് മന്ത്രാലയത്തിനെതിരെ കേസ് ഫയൽ ചെയ്യുന്ന റോഡ് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് നൽകേണ്ട ഇൻഷുറൻസ് തുക അനുവദിക്കുന്നതിന് കരാറുകാരെ നിർബന്ധിതരാക്കുന്നത് സംബന്ധിച്ചാണ് മന്ത്രാലയം പഠിക്കുന്നത്. 

കരാറുകാർ നടത്തുന്ന അറ്റകുറ്റപ്പണികളിലെ അപാകത മൂലം കാറുകൾക്ക് കേടുപാടുകൾ സംഭവിച്ച പൗരന്മാരോ താമസക്കാരോ ഫയൽ ചെയ്ത കേസുകളിൽ നഷ്ടപരിഹാര തുക കരാറുകാരിൽ നിന്ന് ഈടാക്കാൻ മന്ത്രാലയം ആലോചിക്കുന്നുണ്ട്. എന്നാൽ, പരാതിക്കാരൻ മന്ത്രാലയത്തിനും കരാറുകാരനുമെതിരെ ഒരുമിച്ച് കേസ് നൽകില്ല. മറിച്ച് മന്ത്രാലയത്തിന് എതിരെ മാത്രമാണ് കേസ് ഫയൽ ചെയ്യുക. ഈ സഹാചര്യത്തിൽ റോഡിന്റെ അപാകത മൂലമുള്ള പ്രശ്നങ്ങൾക്ക് കരാറുകാരിൽ നിന്ന് പണം ഈടാക്കാനാണ് പൊതുമരാമത്ത് മന്ത്രാലയം ആലോചിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News