കുവൈത്തിവത്കരണം വേ​ഗത്തിലാക്കണം; നടപടികൾ ചർച്ച ചെയ്യാൻ ഡെമോ​ഗ്രാഫിക്സ് അമൻഡ്മെന്റ് കമ്മിറ്റി

  • 02/02/2023

കുവൈത്ത് സിറ്റി: ജനസംഖ്യാഘടന സംബന്ധിച്ച വിഷയങ്ങൾ ഭേദഗതി ചെയ്യുന്നതിനും തൊഴിൽ വിപണി വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള വിദ​ഗ്ധ സമതിയുടെ യോ​ഗം വ്യാഴാഴ്ച ചേരും. ആഭ്യന്തര മന്ത്രി ഷെയ്ഖ്  തലാൽ അൽ ഖാലിദിന്റെ അധ്യക്ഷതയിലാണ് യോ​ഗം ചേരുക. പ്രധാനമന്ത്രി  ഹിസ് ഹൈനസ് ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് ജനുവരി ഏഴിനാണ് അൽ ഖാലിദിനെ കമ്മിറ്റിയുടെ ചുമതല ഏൽപ്പിച്ചുള്ള തീരുമാനം പുറപ്പെടുവിച്ചത്. ക്രമരഹിതമായ തൊഴിലുകളിൽ നിന്ന് തൊഴിൽ വിപണിയെ ശുദ്ധീകരിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിനൊപ്പം കുവൈത്തിവത്കരണം വേ​ഗത്തിലാക്കുന്നതിന് വേണ്ടി ഏകോപനത്തെക്കുറിച്ചും കമ്മിറ്റി ചർച്ച ചെയ്യും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News