കുവൈത്തിലെ പ്രവാസികളിൽ നിന്നുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസിന്റെ ശേഖരണത്തിൽ ഇടിവ്

  • 02/02/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രവാസികളിൽ നിന്നുള്ള ആരോഗ്യ ഇൻഷുറൻസ് വരുമാനം ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിലയിലേക്ക് എത്തിയതായി കണക്കുകൾ. എന്നാൽ, പ്രവാസി തൊഴിലാളികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസുമായി ബന്ധപ്പെട്ട് ചില സർക്കാർ ഏജൻസികളിൽ നിന്ന് ആരോഗ്യ മന്ത്രാലയത്തിന് ലഭിക്കേണ്ട തുക കുറഞ്ഞിട്ടുണ്ട്. ഇത് ലഭിക്കാത്ത അവസ്ഥ വരെയുണ്ടെന്ന് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 

അതോറിറ്റികളിൽ നിന്ന് പണം ലഭിക്കാൻ മന്ത്രാലയത്തിൽ നിന്ന് പരിശ്രമങ്ങളും നടക്കുന്നില്ലെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, 
സർക്കാർ ഏജൻസികളിൽ നിന്നുള്ള ഇൻഷുറൻസ് മൂല്യം ശേഖരിക്കുന്നതിൽ ഇടിവ് ഉണ്ടായെങ്കിലും മുൻ സാമ്പത്തിക വർഷത്തിൽ പ്രവാസികളിൽ നിന്നുള്ള ആരോഗ്യ ഇൻഷുറൻസ് വരുമാനം മന്ത്രാലയത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിലയിലേക്കാണ് എത്തിയത്. 1.2 മില്യൺ ആണ് പ്രവാസികളിൽ നിന്ന് ശേഖരിച്ചത്. 2019-2020 സാമ്പത്തിക വർഷത്തിലാണ് 107 മില്യണുമായി കണക്ക് ഏറ്റവും ഉയർന്ന നിലയിലേക്ക് വന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News