കുവൈറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; 15 മില്യൺ ലിറിക്ക ഗുളികകൽ പിടിച്ചെടുത്തു, പ്രവാസികൾ അറസ്റ്റിൽ

  • 02/02/2023

കുവൈത്ത് സിറ്റി: വഫ്രയിലെ ഒരു ഫാമിൽ പരിശോധന നടത്തി ആഭ്യന്തര മന്ത്രാലയം. 15 മില്യൺ ലിറിക്ക ഗുളികകളും അര ടൺ ലിറിക്ക പൗഡറും ക്യാപ്‌സ്യൂളുകൾ നിർമ്മിക്കാനുള്ള ഉപകരണങ്ങളും ഇനിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വിൽപ്പനയും ഉത്പാദനവുമായി ബന്ധപ്പെട്ട് രണ്ട് ശ്രീലങ്കക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ലിറിക്ക പൗഡർ കുവൈത്തിൽ എത്തിച്ച് ക്യാപ്‌സ്യൂളുകളിൽ നിറച്ച് വിൽപന നടത്തുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നാല് പേരാണ് ആകെ അറസ്റ്റിലായത്.  ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന്റെ ശ്രമങ്ങളെ ഷെയ്ഖ് തലാൽ അൽ ഖാലിദ് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അഭിനന്ദിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News