ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; കുവൈത്തിൽ 3 വയസുകാരന്‍റെ തലയോട്ടില്‍ തറച്ച വെടിയുണ്ട പുറത്തെടുത്തു

  • 02/02/2023

കുവൈത്ത് സിറ്റി: ജഹ്റയില്‍ വെടിയേറ്റ മൂന്ന് വയസുകാരന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കുട്ടിക്ക് വലതുവശം ചലിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഐബിഎന്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജൻ ഡോ. ഹമദ് ജാബര്‍ അല്‍ എന്‍സി അറിയിച്ചു.  എന്തെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. തലയ്ക്ക് വെടിയേറ്റ ഒരു കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്ന് തന്നെ ജഹ്റ ആശുപത്രിയില്‍ നിന്ന് അറിയിക്കുകയായിരുന്നു. 

കുട്ടിയുടെ തലയോട്ടിയുടെ താഴ്ഭാഗത്താണ് വെടിയുണ്ട തറച്ചിരുന്നത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റത്. തലയിൽ നിന്ന് രക്തം വന്നതോടെ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ഉടൻ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചും. എക്സ് റേയില്‍ തലയോട്ടിയുടെ താഴ്ഭാഗത്താണ് വെടിയുണ്ടയുള്ളകെന്ന് വ്യക്തമായി. ട്രെയിനി ഡോ. യൂസഫ് അബു സിഡോയുമായി ചേർന്നാണ്  അല്‍ എന്‍സി ശസ്ത്രക്രിയ നടത്തിയത്. ഒന്നര മണിക്കൂറോളം എടുത്താണ് വെടിയുണ്ട നീക്കം ചെയ്തതെന്നും അദ്ദേഹം അറിയിച്ചു. വിവാഹാഘോഷത്തിന്റെ ഭാഗമായി വെടിയുതിർത്തതിൽ നിന്നാകാം കുട്ടിക്ക് വെടിയേറ്റതെന്നാണ് നിഗമനം , അന്യോഷണം പുരോഗമിക്കുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News