സ്വദേശി വത്കരണം ; ജനസംഖ്യ ഘടനയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ അതിവേഗ നടപടിയെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി

  • 02/02/2023

കുവൈത്ത് സിറ്റി: : ജനസംഖ്യാഘടന സംബന്ധിച്ച വിഷയങ്ങൾ ഭേദഗതി ചെയ്യുന്നതിനും തൊഴിൽ വിപണി വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള വിദ​ഗ്ധ സമതിയുടെ യോ​ഗത്തിന് ശേഷം നിരവധി തീരുമാനങ്ങൾ പ്രഖ്യാപിച്ച് കമ്മിറ്റിയുടെ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ്. കുവൈത്തിലെ ജനസംഖ്യാ ഘടയിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ട് കമ്മിറ്റി ഉടൻ പ്രവര്‍ത്തനം ആരംഭിക്കും. 2020ലെ 74-ാം നമ്പര്‍ നിയമത്തിന്‍റെ കരട് എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ അംഗീകരിച്ചുകൊണ്ട് കമ്മിറ്റി ശുപാര്‍ശകള്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും. 

സഹകരണ പ്രവർത്തനങ്ങളിലെ കുവൈത്തിവത്കരണം സംബന്ധിച്ച്  യൂണിയൻ ഓഫ് കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ് അവതരിപ്പിച്ച വീഡിയോ പ്രസന്‍റേഷൻ കമ്മിറ്റി കണ്ടു. സഹകരണ മേഖലയിലെ എല്ലാ നേതൃത്വ, മേൽനോട്ട സ്ഥാനങ്ങളും വേഗത്തിൽ കുവൈത്തിവത്കരിക്കാനുള്ള തീരുമാനം കമ്മിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, സഹകരണ സംഘങ്ങളിലെ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി. ഇതോടെ ഈ മേഖലയില്‍ ഏകദേശം 3,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News