മരണശേഷം അവയവം ദാനം ചെയ്യുന്നവരുടെ എണ്ണത്തിൽ കുവൈത്ത് ഒന്നാമത്

  • 03/02/2023


കുവൈത്ത് സിറ്റി: ജനസംഖ്യ താരതമ്യപ്പെടത്തുമ്പോൾ മരണശേഷം അവയവം ദാനം ചെയ്യുന്നവരു‌ടെ എണ്ണത്തിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത് കുവൈത്താണെന്ന് കണക്കുകൾ. മിഡിൽ ഈസ്റ്റിൽ രണ്ടാം സ്ഥാനത്താണ് കുവൈത്തുള്ളത്. കുവൈത്ത് സൊസൈറ്റി ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ മേധാവി ഡോ. മുസ്തഫ അൽ മുസാവിയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കഴിഞ്ഞ വർഷം മരണപ്പെട്ടവരിൽ നിന്നുള്ള 50 വൃക്കകളാണ് ദാനം ചെയ്യപ്പെട്ടത്. സമാനമായി ജീവിച്ചിരിക്കുന്നവരിൽ നിന്ന് സ്വീകരിച്ച് കൊണ്ട് 49 വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളും നടന്നു.

അതേസമയം, ജിസിസി, മിഡിൽ ഈസ്റ്റ്, ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് പ്രാദേശിക ദാതാക്കളുടെ ആകെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അവയവദാനത്തിനായി സമ്മതം അറിയിച്ചിട്ടുള്ളത് 17,000 പേരാണ്. ഇതിൽ ഭൂരിഭാ​ഗവും കുവൈത്തി യുവാക്കളാണ്. ഒരു ക്യാമ്പയിനിലൂടെ അവയവ ദാനത്തിനായി സമ്മതം അറിയിച്ചവരുടെ എണ്ണം 30,000 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. പ്രതിവർഷം കുവൈത്തിൽ നൂറോളം വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News