കുവൈത്തിലെ പ്രവാസികളുടെ തൊഴിലാളികളുടെ എണ്ണം; ഉയർന്ന പരിധി നിശ്ചയിക്കും

  • 03/02/2023


കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യാഘടനയിലെ പ്രശ്നങ്ങളും അസന്തുലിതാവസ്ഥയും രിഹരിക്കുന്നതിനുള്ള പ്രായോഗിക നടപടികൾ സർക്കാർ ആരംഭിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ അധ്യക്ഷതയിൽ ജനസംഖ്യാഘടന സംബന്ധിച്ച വിഷയങ്ങൾ ഭേദഗതി ചെയ്യുന്നതിനും തൊഴിൽ വിപണി വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള വിദ​ഗ്ധ സമതിയുടെ ആദ്യ യോ​ഗത്തിൽ സുപ്രധാനമായ നിരവധി തീരുമാനങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. 

പ്രവാസി തൊഴിലാളികൾ എത്രത്തോളം ആകാമെന്നതിൽ ഉയർന്ന പരിധി നിശ്ചയിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടുന്ന സംവിധാനങ്ങൾ തയാറാക്കാൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. 2020ലെ 74-ാം നമ്പര്‍ നിയമത്തിന്‍റെ കരട് എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ അംഗീകരിച്ചുകൊണ്ട് കമ്മിറ്റി ശുപാര്‍ശകള്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും. അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾക്കായി മന്ത്രിസഭ ഒരു നിയന്ത്രണം പുറപ്പെടുവിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുവെന്നുള്ളതും ശ്രദ്ധേയമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News