ഇസ്ലാമാബാദിൽ നിന്ന് ഡോക്ടർമാരും നേഴ്സുമാരും അടങ്ങുന്ന 180 അം​ഗ സംഘം കുവൈത്തിലെത്തി

  • 03/02/2023

കുവൈത്ത് സിറ്റി: പാകിസ്ഥാനിൽ നിന്ന് ഡോക്ടർമാരും നേഴ്സുമാരും അടങ്ങുന്ന 180 പേരുടെ പുതിയ ബാച്ച് കുവൈത്തിലെത്തി. പാകിസ്ഥാൻ സ്ഥാനപതി മാലിക്ക് ഫറൂഖ് ആണ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാനിൽ നിന്ന് കുവൈത്തിലെത്തുന്ന ഡോക്ടർമാരുടെയും നേഴ്സുമാരുടെയും 18-ാമത്തെ ബാച്ചാണിത്. പാകിസ്ഥാൻ സർക്കാരും കുവൈത്ത് സർക്കാരും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബാച്ച് എത്തിയിട്ടുള്ളത്.

കൊവിഡ് മഹാമാരിക്ക് ശേഷം ഡോക്ടർമാരുടെയും നേഴ്സുമാരുടെയും എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാകിസ്ഥാനെ വിശ്വസിച്ചതിന് കുവൈത്ത് സർക്കാരിന് നന്ദി പറയുന്നുവെന്ന് മാലിക്ക് ഫറൂഖ് പറഞ്ഞു. പാകിസ്ഥാനിലെ ഡോക്ടർമാരും നേഴ്‌സിംഗ് സ്റ്റാഫുകളും വളരെ പ്രൊഫഷണലാണ്. അവർക്ക് മികച്ച അനുഭവപരിചയമുണ്ട്.  രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളിൽ നിന്നുള്ള വിദ​ഗ്ധരായ ഡോക്ടർമാരെയാണ് പാകിസ്ഥാൻ അയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News