കുവൈറ്റിൽ പണം തട്ടിയെടുക്കുന്ന കേസുകളിൽ വർധന; പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിദ​ഗ്ധർ

  • 03/02/2023

കുവൈത്ത് സിറ്റി: രാജ്യത്ത് മറ്റുള്ളവരുടെ പണം തട്ടിയെടുക്കുന്ന കേസുകളിൽ വർധനവെന്ന് കണക്കുകൾ. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന്  പിഴകൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും നിയമവിരുദ്ധമായ തൊഴിൽ ഇല്ലാതാക്കണമെന്നുമാണ് മനഃശാസ്ത്രജ്ഞരും ക്രിമിനോളജിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, രാജ്യത്തെ വിദ്യാഭ്യാസ രം​ഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. യുവാക്കളിൽ സ്വയം അവബോധം വളർത്തിക്കൊണ്ട് സമൂഹത്തിനും പ്രയോജനപ്രദമായ രീതിയിൽ മാറ്റിയെടുക്കണമെന്നും വിദ​ഗ്ധർ പറഞ്ഞു. 

നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ച പബ്ലിക് പ്രോസിക്യൂഷൻറെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം പണമോ സ്വത്തോ തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട 1831 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുകളിൽ പ്രതി ചേർത്തിട്ടുള്ളതിൽ 65 ശതമാനം കുവൈത്തികൾ അല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അജ്ഞാതരായ ആളുകൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ കുറ്റവാളിയെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ഇരകളാകുന്ന കുവൈത്തികളുടെ ശതമാനം 38 ആണെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News