കുവൈത്ത് ട്രഫിൾ 'രജാവി' വിപണയിൽ തിരിച്ചെത്തി; കിലോയ്ക്ക് 70 ദിനാർ

  • 03/02/2023

കുവൈത്ത് സിറ്റി: കുവൈത്തികൾക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ഏറെ പ്രിയപ്പെട്ട സീസണൽ മരുഭൂമി സസ്യമായ ട്രഫിളിന്റെ വില കൂടുതൽ ഞെട്ടിക്കുന്നു. വർഷത്തിലെ എല്ലാ സമയങ്ങളിലെയും പോലെ തന്നെ ജനങ്ങളെ ആകർഷിച്ച് രാജ്യത്തെ ട്രഫിൾ മാർക്കറ്റ്. ഗൾഫ് തലത്തിലെ ഏറ്റവും വലിയ വിപണിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. എല്ലാ പ്രായത്തിലുമുള്ള ഗൾഫ് പൗരന്മാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കാൻ ഈ ജനപ്രിയ മാർക്കറ്റിന് സാധിക്കുന്നുണ്ടെന്ന് വിൽപ്പനക്കാർ പറയുന്നു . ഇറാഖി, സിറിയൻ, സൗദി ട്രഫിൾസ് ആണ് വിപണിയിൽ ഏറ്റവും കൂടുതലുള്ളത്.

വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷമായ കുവൈത്ത് ട്രഫിൾ ഈ വർഷം വിപണയിലേക്ക് തിരിച്ചെത്തി എന്നുള്ളത് ശ്രദ്ധേയമാണ്. ഈ വർഷം ലഭിച്ച മഴയാണ് ഇതിന് കാരണം. വെള്ള നിറത്തിൽ സ്വാദിഷ്ടമായ രുചി കൊണ്ട് വേറിട്ടുനിൽക്കുന്ന കുവൈത്തി ട്രഫിളായ 'രജാവി'ക്ക് ഒരു കിലോയ്ക്ക് 70 ദിനാറാണ് വില. വിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള ട്രഫിൾ ഇനമാണ് രജാവി. സൗദി, തുടർന്ന് ഇറാഖി വെറൈറ്റികൾക്കാണ് കൂടുതൽ വിലയുള്ളത്. കിലോയ്ക്ക് 25 ദിനാർ വരെ വിലയുണ്ടെന്നും അൽ മുസാഫർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News