മുബാറക് അൽ കബീറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരു മരണം

  • 04/02/2023

കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ പ്രദേശത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം. വ്യാഴാഴ്ച മുബാറക് അൽ കബീർ പ്രദേശത്ത് ഒരു അപകടം സംഭവിച്ചതായി സെൻട്രൽ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ വിവരം ലഭിക്കുകയായിരുന്നുവെന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഉടൻ ക്വറിൻ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം രക്ഷാപ്രവർത്തനത്തിനായി എത്തി. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചതായി അ​ഗ്നിരക്ഷാ സംഘം കണ്ടെത്തി. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തുവെന്നും ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News