90 ശതമാനം കാൻസറുകളും ജീവതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു; ഗൾഫ് ഹെൽത്ത് കൗൺസിൽ

  • 04/02/2023


കുവൈത്ത് സിറ്റി: 90 ശതമാനത്തിലധികം കാൻസർ കേസുകളും ജീവിതശൈലിയും പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ഗൾഫ് ഹെൽത്ത് കൗൺസിൽ. അതിനാൽ ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിച്ച് കൊണ്ട് പ്രോസസഡ് ആയ മാംസം പോലെ അർബുദമുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും ശരീരഭാരം നിലനിർത്തുന്നതിനായി പതിവായി വ്യായാമം ആവശ്യമുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കി. അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് ഒഴിവാക്കാൻ രാവിലെ 10 നും വൈകുന്നേരം നാലിനും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. സിഗരറ്റ് വലിക്കുന്നത് പൂർണമായി ഒഴിവാക്കണമെന്നും ഇടയ്ക്കിടെ പരിശോധനകൾ നടത്താൻ മറക്കരുതെന്നും ഗൾഫ് ഹെൽത്ത് കൗൺസിൽ നിർദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News